Horizontal Add

കിണറ്റിനുള്ളിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ ഇന്ദ്രനീല കല്ലുകളുടെ ശേഖരം; മൂല്യം 646 കോടി

കിണറ്റിൽ നിന്നും കണ്ടെത്തിയ കല്ലിന് 510 കിലോഗ്രാം ഭാരമാണുള്ളത്. രാജ്യാന്തര മാർക്കറ്റിൽ ഈ അമൂല്യ ശേഖരത്തിന് 646 കോടി രൂപയോളം വിലമതിക്കുമെന്ന് വിദഗ്ധർ വ



കിണറ്റിൽ നിന്നും കണ്ടെത്തിയ കല്ലിന് 510 കിലോഗ്രാം ഭാരമാണുള്ളത്. രാജ്യാന്തര മാർക്കറ്റിൽ ഈ അമൂല്യ ശേഖരത്തിന് 646 കോടി രൂപയോളം വിലമതിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കി.

World's largest star sapphire cluster wionews

World's largest star sapphire cluster

കിണറ്റിനുള്ളിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ ഇന്ദ്രനീല കല്ലുകളുടെ ശേഖരം; മൂല്യം 646 കോടി

ലോകത്ത് ഇന്നേവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഇന്ദ്രനീല കല്ലുകളുടെ ശേഖരം ശ്രീലങ്കയിൽ നിന്നു കണ്ടെത്തി. രത്നങ്ങൾക്ക് പേരുകേട്ട രത്നപുര എന്ന പ്രദേശത്തുനിന്നുമാണ് കോടികൾ വിലമതിക്കുന്ന ഈ നക്ഷത്ര ഇന്ദ്രനീല ശേഖരം ലഭിച്ചിരിക്കുന്നത്.

കിണറ്റിൽ നിന്നും കണ്ടെത്തിയ കല്ലിന് ഏകദേശം 510 കിലോഗ്രാം ഭാരമാണ് കണക്കാക്കിയിരിക്കുന്നത്. രാജ്യാന്തര മാർക്കറ്റിൽ ഈ അമൂല്യ ശേഖരത്തിന് 646 കോടി രൂപ വിലമതിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കി.

"സെറന്റിപിറ്റി സഫയർ" എന്നാണ് നക്ഷത്ര ഇന്ദ്രനീല ശേഖരത്തിന് പേര് നൽകിയിരിക്കുന്നത്.

രത്നപുരയിലെ ഒരു രത്നവ്യാപാരിയുടെ വീടിനു സമീപത്തായി കിണർ കുഴിക്കുന്നതിനിടെ കിണർ ജോലിക്കാരാണ് അപ്രതീക്ഷിതമായി അമൂല്യ രത്നശേഖരം കണ്ടെത്തിയത്. ഇളംനീല നിറത്തിലുള്ള വലിയ കല്ലുകണ്ട് സംശയം തോന്നിയ ജോലിക്കാരിലൊരാളാണ് ഉടമസ്ഥനെ വിവരമറിയിച്ചത്.

അമൂല്യ രത്നശേഖരം കണ്ടെത്തിയ ഉടൻ തന്നെ ഉടമസ്ഥൻ അധികൃതരെയും വിവരമറിയിക്കുകയായിരുന്നു.

കിണറ്റിൽ നിന്നും ലഭിക്കുമ്പോൾ പൂർണമായും മണ്ണും ചെളിയും മൂടിയ നിലയിലായിരുന്നതിനാൽ വളരെ സമയമെടുത്ത് വൃത്തിയാക്കിയ ശേഷമാണ് രത്നശേഖരം പരിശോധനയ്ക്കും സർട്ടിഫിക്കേഷനുമായി സമർപ്പിച്ചത്.

ഏകദേശം 400 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് രൂപപ്പെട്ടതാവാം ഈ ശേഖരമെന്ന് ജമോളജിസ്റ്റായ ഡോ. ഗമിനി സോയ്സ വിശദീകരിച്ചു. ബിബിസിയാണ് ഈ വാർത്തയുടെ വിശദ വിവരങ്ങൾ പുറത്ത്‌വിട്ടത്.

The world's largest collection of sapphire is found inside well; value is 646 crores

World's largest star sapphire cluster found in Sri Lanka backyard

The stone found in the well weighs 510 kilograms. According to experts, this invaluable collection in the international market is worth around Rs 646 crore. This multi-million dollar sapphire collection was found in the Ratnapura region in Sri Lanka, which is famous for gems.

World's largest sapphire World's largest star sapphire cluster 510 kg star sapphire

The opinions posted here are not those of BizGlob. The author is solely responsible for the comments. According to the IT policy of the Central Government, insulting and obscene language against an individual, community, religion, or country is a punishable offence. Such expressions will be prosecuted.

Add your comments to കിണറ്റിനുള്ളിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ ഇന്ദ്രനീല കല്ലുകളുടെ ശേഖരം; മൂല്യം 646 കോടി

Send your enquiries, articles, copyright issues, or advertisement requests to bizglobadvt@gmail.com

Disclaimer: All content on this website, including article, video, photographs, biography, and other reference data is for informational purposes only. This information should not be considered complete, up to date, and is not intended to be used in place of a visit, consultation, or advice of a legal, medical, or any other professional.