Horizontal Add

ട്രാൻസ് ജൻഡേഴ്‌സ് ന്റെ പ്രശ്നം 'വെറും' തോന്നലുകളല്ല; അവർ ജനിച്ചതേ അങ്ങനെ ആണ്

ട്രാൻസ്‌ജെൻഡേഴ്സ് ജനിച്ചതേ അങ്ങനെയാണ്. സമൂഹത്തിൽ ഏറ്റവും കൂടുതൽ അനീതിയും ക്രൂരതയും നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വിഭാഗമായ അവർക്കും ജീവിക്കാൻ അവകാശമുണ്ട



ട്രാൻസ്‌ജെൻഡേഴ്സ് ജനിച്ചതേ അങ്ങനെയാണ്. സമൂഹത്തിൽ ഏറ്റവും കൂടുതൽ അനീതിയും ക്രൂരതയും നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വിഭാഗമായ അവർക്കും ജീവിക്കാൻ അവകാശമുണ്ട്. ട്രാൻസ് ജൻഡേഴ്‌സിന്റെ പ്രശ്നങ്ങളെകുറിച്ചു ഇൻഫോ ക്ലിനിക് റൈറ്ററും, എഡിറ്ററുമായ ഡോ. ജിമ്മി മാത്യു എഴുതുന്നു.

Trans Genders, Homosexual, LGBTQ+

Trans Genders, Homosexual, LGBTQ+

ട്രാൻസ് ജൻഡേഴ്‌സ് ന്റെ പ്രശ്നം 'വെറും' തോന്നലുകളല്ല; അവർ ജനിച്ചതേ അങ്ങനെ ആണ്

ട്രാൻസ്‌ജെൻഡേഴ്സ് ജനിച്ചതേ അങ്ങനെയാണ്. സമൂഹത്തിൽ ഏറ്റവും കൂടുതൽ അനീതിയും ക്രൂരതയും നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വിഭാഗമായ അവർക്കും ജീവിക്കാൻ അവകാശമുണ്ട്. ട്രാൻസ് ജൻഡേഴ്‌സിന്റെ പ്രശ്നങ്ങളെകുറിച്ചു ഡോ. ജിമ്മി മാത്യുവിന്റെ പരാമർശങ്ങൾ ശ്രദ്ധേയമാണ്. കാണാം പോസ്റ്റിന്റെ പൂർണ്ണ രൂപം

ജിമ്മി മാത്യുവിന്റെ പോസ്റ്റ് വായിക്കാം.

അനാദി കാലം മുതൽക്കേ സമൂഹത്തിൽ ഏറ്റവും കൂടുതൽ അനീതിയും ക്രൂരതയും നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ട്രാൻസ് ജെണ്ടറുകളും ഹോമോ സെക്ഷ്വലുകളും.

അവർ 'വെറും ഒരു തോന്നല്' ന്റെ അടിമ ആണെന്ന വാദം അങ്ങേ അറ്റം ഹീനവും ക്രൂരവുമാണ്. അവർ അനുഭവിക്കുന്ന വിഷമങ്ങൾ അവരെ നേരിട്ട് പരിചയം ഉള്ള ഏതൊരു മനുഷ്യ ജീവിക്കും അറിയാൻ സാധിക്കും.

ഒരു കാലത്ത് , ശാസ്ത്രജ്ഞന്മാർ , നമ്മുടെ മസ്തിഷ്‌കം ഒരു ഒന്നും എഴുതാത്ത സ്ലേറ്റ് ആണെന്ന് വിശ്വസിച്ചു . അതായത് , ജനിക്കുമ്പോൾ ഒന്നുമില്ല അതിൽ . പിന്നെ സമൂഹം എഴുതി ചേർക്കുന്നത് ആണ് എല്ലാം . ഇപ്പോഴും തീവ്ര ലിബറലിസ്റ്റുകൾ ഇതിന്റെ വക്താക്കൾ ആണ് .

അതായത് നമ്മൾ ഒരു കുട്ടിയെ പെണ്ണായി വളർത്തുന്നു . അപ്പൊ അവൾ മനസ്സിൽ പെണ്ണായി ഇരിക്കും ! സിംപിൾ .

Transgenders How

Transgenders/How?

ഞാൻ എം സ് കഴിഞ്ഞു കോഴിക്കോട് പ്ലാസ്റ്റിക് സർജറി റെസിഡന്റ് ആയി ജോലി ചെയ്യുമ്പോൾ , ലോക പ്രശസ്ത , കുട്ടികളുടെ സർജൻ ആയ കാർത്തികേയ വർമ്മ സാറിന്റെ ഒരു പ്രഭാഷണം കേട്ടു. ജനിതകപരമായി നമ്മൾ ഒരു കോശത്തിൽ നിന്നാണ് ഗർഭപാത്രത്തിൽ വികസിച്ചു വരുന്നത് . അന്നേ നമ്മൾ ആണാകുമോ പെണ്ണാകുമോ എന്ന് ഏതാണ്ട് എഴുതി ചേർത്തിട്ടുണ്ട് . രണ്ട് എക്സ് ക്രോമോസോം ഉണ്ടെങ്കിൽ പെണ്ണ് , ഒരു എക്‌സും ഒരു വൈ യും ആണെങ്കിൽ ആണ് .

എന്നാൽ ചില രോഗാവസ്ഥകളിൽ , ജനിക്കുമ്പോൾ ലൈംഗിക അവയവം ആണും അല്ല , പെണ്ണും അല്ല എന്ന സ്ഥിതിയിൽ ആയിരിക്കും . ഇങ്ങനത്തെ അവസ്ഥകളിൽ :

“എത്രയും പെട്ടന്ന് ശസ്ത്രക്രിയ ചെയ്ത് പെണ്ണാക്കും . അതാണല്ലോ എളുപ്പം . ലിംഗവും വൃഷണവും എടുത്തു കളഞ്ഞാൽ ഭാവിയിലും ആൺ ആവില്ല . പെണ്ണായി വളർത്തിയാൽ പെണ്ണായി ജീവിച്ചോളും . അതാണ് അന്നത്തെ ശാസ്ത്രം.”

എന്നാൽ ഇങ്ങനെ ചെയ്തവരിൽ പിന്നീട വളരെ അധികം പഠനങ്ങൾ നടക്കുകയുണ്ടായി . അന്ന് ശസ്ത്രക്രിയ ചെയ്തവരിൽ പലരും ഇന്ന് മുപ്പതും നാല്പതും വയസ്സുകാരായി . ആൺ ജനിതകം ഉള്ള പിള്ളേരെ പെണ്ണുങ്ങളായി വളർത്തീട്ട് ഒരു ചുക്കും ശരിയായില്ല.

പലരും രണ്ടു വയസ്സായപ്പോ തന്നെ പാവാടയും ബ്ലോസും ഒക്കെ ഊരി എറിഞ്ഞു ട്രൗസർ എടുത്തിട്ടു . നീട്ടി വളർത്തിയ മുടി സ്വയം കണ്ടിച്ചു കളഞ്ഞു . പാവയെയും മറ്റും എടുത്തെറിഞ്ഞു.

“ഞാൻ ആണാണ് ” എന്ന് പ്രഖ്യാപിച്ചു . പിന്നെ വളർന്നപ്പോഴോ , ആകർഷണം പെണ്ണുങ്ങളോട് ആണ്.

അന്നത്തെ ഒന്നും എഴുതാത്ത സ്ലേറ്റ് ഒരു മണ്ടത്തരം ആയിരുന്നു എന്ന് വർമ്മ സർ ഊന്നി പറയുക ഉണ്ടായി.

പിന്നീട് വളരെ അധികം തെളിവുകൾ ഉണ്ട് . ജനിതകപരമായി പെണ്ണായ എലികളിൽ ഭ്രൂണാവസ്ഥയിൽ, ലിംഗം ഉണ്ടായിക്കഴിഞ്ഞും ആൺ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ കൊടുത്താൽ , ആണ് എലികളെ പ്പോലെ തന്നെ പെരുമാറും.

ഒരു പുസ്തകം എഴുതാനുള്ള അത്രയും കാര്യങ്ങൾ ഉണ്ട് . അതീവ ലളിതമായി പറഞ്ഞാൽ:

- ഒരു കോശമായി തുടങ്ങുന്ന ഒരു മനുഷ്യനിൽ ജനിതക സെക്സ് ഉണ്ട് . അത് ആണ് , അഥവാ പെണ്ണ് എന്ന നിലയിൽ ആണ് . എന്നാൽ ഇത് ഒരു continuum ആണ് താനും . കൂടുതൽ വിശദീകരിക്കുന്നില്ല.

- ഭ്രൂണത്തിൽ എട്ട് ആഴ്ച ആകുമ്പോൾ ആണുങ്ങളിൽ വൃഷണവും പെണ്ണുങ്ങളിൽ ഓവറിയും ഉണ്ടാവും . വൃഷണം ടെസ്റ്റോസ്റ്റിറോണ് ഉദ്പാദിപ്പിക്കും . ഓവറി ഈസ്ട്രജൻ , പ്രൊജസ്‌ട്രോൺ ഒക്കെയും.

- ടെസ്റ്റോസ്റ്റിറോൺ ആൺ ലിംഗം; ആണ് ശരീരം എന്നിവ ഉണ്ടാക്കും . ഇതേ ടെസ്റ്റോസ്റ്റിറോണ് , പിന്നീട കൗമാരത്തിൽ ആണുങ്ങളെ ആണുങ്ങൾ ആക്കും.

- ടെസ്റ്റോസ്റ്റിറോൺ വന്നില്ലെങ്കിൽ ശരീരം ഓട്ടോമാറ്റിക് ആയി പെണ്ണിന്റെ ആയി മാറും.

- ടെസ്റ്റോസ്റ്റിറോൺ ഉണ്ടായി വരുന്ന മസ്തിഷ്കത്തെ ബാധിക്കും.

- മസ്തിഷ്ക മാറ്റങ്ങൾ കാരണം , ഏകദേശം രണ്ടു വയസ്സാകുമ്പോൾ ഞാൻ ആണ് ആണോ പെണ്ണാണോ എന്നുള്ള ബോധം ഉണ്ടാകും . ഇതാണ് ജൻടർ ഐഡന്റിറ്റി . ഇതും ശരീര സെക്‌സും തമ്മിൽ പൊരുത്തം ഇല്ലാതെ വരുന്നത് ആണ് ട്രാൻസ്‌ജണ്ടറുകളുടെ പ്രത്യേകതക്ക് കാരണം . പീഡിപ്പിച്ചോ ചികിൽസിച്ചോ ഇത് മാറ്റാൻ പറ്റില്ല . ആരെയെങ്കിലും കുറ്റം പറയണം എങ്കിൽ ദൈവത്തെ തന്നെ പറയേണ്ടി വരും . (ആ രീതിയിൽ ചിന്തിക്കുന്നവർക്ക് )

- വേറൊരു മസ്തിഷ്ക പ്രത്യേകത ആണ് കൗമാരം ആകുമ്പോൾ ആരോടാണ് ആകർഷണം തോന്നുക എന്നത് . സാധാരണ എതിർലിംഗത്തോട് ആണ് . എന്നാൽ അങ്ങനെ ആകണം എന്നില്ല . എന്റെ ജൻഡർ ഐഡന്റിറ്റി ആണ് എന്ന് തന്നെ ആയിരിക്കാം . എന്നാൽ സെക്സ് ഓറിയന്റഷൻ ആണുങ്ങളോട് തന്നെ ആവാം (സ്വവർഗ പ്രണയം)

ചുരുക്കത്തിൽ , വളരെ അധികം പേർ വലതു കയ്യന്മാർ ആയി ജനിക്കുമ്പോൾ ചിലർ ഇടതു കയ്യന്മാർ ആയി ജനിക്കുന്നു . ഏകദേശം ഇത് പോലെ ആണ് സെക്സ് മൈനോരിറ്റികൾ . അവർ ജനിച്ചതേ അങ്ങനെ ആണ് . അവർക്ക് ജീവിക്കാൻ അവകാശവും ഉണ്ട്.

പോസ്റ്റ്: ജിമ്മി മാത്യു/ഫേസ്‌ബുക്ക്

English Summary: The problem with transgender people is not 'just' feelings.

Transgenders Homosexual LGBTQ+

The opinions posted here are not those of BizGlob. The author is solely responsible for the comments. According to the IT policy of the Central Government, insulting and obscene language against an individual, community, religion, or country is a punishable offence. Such expressions will be prosecuted.

Add your comments to ട്രാൻസ് ജൻഡേഴ്‌സ് ന്റെ പ്രശ്നം 'വെറും' തോന്നലുകളല്ല; അവർ ജനിച്ചതേ അങ്ങനെ ആണ്

Send your enquiries, articles, copyright issues, or advertisement requests to bizglobadvt@gmail.com

Disclaimer: All content on this website, including article, video, photographs, biography, and other reference data is for informational purposes only. This information should not be considered complete, up to date, and is not intended to be used in place of a visit, consultation, or advice of a legal, medical, or any other professional.